കുട്ടനാട്: മാറിമാറിവരുന്ന ഭരണകൂടങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സി. സുരേഷ്‌കുമാര്‍ പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയാണ്, അതിന്റെ അവസാനത്തെ ഉദാഹരണമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. അതിനാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 23ന് ഈ ആവശ്യമുന്നയിച്ച് നടത്തുന്ന നിയമസഭാ മാര്‍ച്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് കുട്ടനാട് താലൂക്ക് സമ്മേളനത്തില്‍ സംഘടനാ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളായി ടി. സന്തോഷ് (പ്രസിഡന്റ്), രതീഷ് മോഹനന്‍ (സെക്രട്ടറി), ജൂബികുമാര്‍ (ഖജാന്‍ജി), സാനു(ജോ, സെക്രട്ടറി), അനില്‍കുമാര്‍ ( വൈസ് പ്രസിഡന്റ്), അശോക് കുമാര്‍, സുരാജ്, പ്രസാദ്, മനു (കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















