Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൂങ്കാവിലും തുമ്പോളിയിലും വീണ്ടും മോഷണ പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2017, 08:56 pm IST
in Alappuzha

ആലപ്പുഴ: പൂങ്കാവ്, തുമ്പോളി പ്രദേശങ്ങളില്‍ ഒരിടവേളക്കുശേഷം വീണ്ടും മോഷണം. ഇന്നലെ പുലര്‍ച്ചയോടെയാണ് രണ്ടുവീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണശ്രമവും നടന്നത്. പൂങ്കാവ് മാര്‍ക്കറ്റിനു സമീപം മാരാരിക്കുളം ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ വലിയവീട്ടില്‍ ഔസേഫിന്റെ വീട്ടില്‍നിന്നും 84,500 രൂപയും രണ്ടു സ്വര്‍ണമോതിരവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ഇന്നലെ പുലര്‍ച്ചെ നാലിനും 4.30നുമിടയിലാണ് ഇവിടെ മോഷണം നടന്നതായി കരുതുന്നത്. അടുക്കള വാതില്‍ കുത്തിത്തുറന്നാണ് സംഘം വീടിനകത്തു കയറിയത്. ശബ്ദം കേട്ടു ഗൃഹനാഥ ഉണര്‍ന്നതിനെ തുടര്‍ന്നു മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ മോഷണസംഘം തന്നെയാണ് റെയില്‍വേ ട്രാക്കിനു പടിഞ്ഞാറുവശമുള്ള മറ്റു രണ്ടുവീടുകളിലും കയറിയതെന്നാണ് കരുതുന്നത്.

ആര്യാട് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വലിയവീട്ടില്‍ അലക്‌സാണ്ടറിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നു കടന്ന സംഘം ഇദ്ദേഹത്തിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സില്‍നിന്നും പണം കവരുകയായിരുന്നു. തൊട്ടടുത്തു തന്നെ താമസിക്കുന്ന സഹോദരന്‍ വലിയവീട്ടില്‍ ഷാജിയുടെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറക്കാനുള്ള ശ്രമം നടത്തിയിട്ടുമുണ്ട്.

നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഏഴുമാസങ്ങള്‍ക്കു മുമ്പാണ് ഈ പ്രദേശത്തു മോഷണ പരമ്പര ഇതിനുമുമ്പ് അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ 21നു തുമ്പോളി തീര്‍ഥശേരി ജങ്ഷനു സമീപം രണ്ടു വീടുകളിലാണ് വന്‍കവര്‍ച്ച അരങ്ങേറിയത്.

ഇവിടങ്ങളില്‍നിന്നും 19 പവനോളം സ്വര്‍ണവും, 23,000 രൂപായുമാണ് അന്നു കവര്‍ന്നത്. തുടര്‍ന്നു രണ്ടുദിവസത്തിനുശേഷം പ്രദേശത്തുതന്നെ ഒരു വീട്ടില്‍ മോഷണശ്രമവും നടന്നു. നടുവിലേപ്പറമ്പില്‍ ബെഞ്ചമിന്റെ വീട്ടിലായിരുന്നു മോഷണശ്രമം. അതിനുശേഷം പാതിരപ്പള്ളി വില്ലേജ് ഓഫീസിലും മോഷണം നടന്നു.

വില്ലേജ് ഓഫീസിന്റെ പൂട്ടു തകര്‍ത്താണ് 8373 രൂപ അപഹരിച്ചത്. നെഹ്‌റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിറ്റ പണവും, നികുതിയിനത്തില്‍ കിട്ടിയതുമായ തുകയാണ് അന്നു മോഷണം പോയത്. ഒരു വര്‍ഷംമുമ്പു പാതിരപ്പള്ളി വില്ലേജ് ഓഫീസിനു സമീപം മീറ്ററുകള്‍ മാറി ഒരു വീട്ടില്‍ നിന്നും 12 പവനോളം സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തിലും പ്രതിയെ കണ്ടെത്താന്‍ പോലീസിനായില്ല. പൂങ്കാവിനും തുമ്പോളിക്കുമിടയില്‍ മോഷണം തുടര്‍ക്കഥയായതോടെ ആശങ്കയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.