മുഹമ്മ: പെര്‍മിറ്റ് ഇല്ലാത്ത സ്ഥലത്തുനിന്നും സ്വകാര്യ ബസ് യാത്രക്കാരെ കയറ്റുന്നതായി ഓട്ടോറിക്ഷ തൊഴിലാളികളുടെ പരാതി. പിഎസ്ഇ പരീക്ഷ ദിവസം മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നാണ് ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടേയുള്ള യാത്രക്കാരെ നിയമം ലംഘിച്ച് കയറ്റിക്കൊണ്ട് പോകുന്നത്.
മണ്ണഞ്ചേരി ബസ്റ്റാന്റ്-കടപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു ബസാണ് പരീക്ഷ നടക്കുന്ന ശനിയാഴ്ചകളില്‍ പകല്‍ 3.30 ഓടെ സ്‌കൂളിന് മുന്നിലെത്തി ആളെയെടുക്കുന്നത്. സ്‌കൂള്‍ ജംഗ്ഷനിലെ ഓട്ടോതൊഴിലാളികള്‍ ഈ നടപടിയെ പലപ്പോഴും എതിര്‍ത്തെങ്കിലും പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സത്വര ശ്രദ്ധയും നടപടിയും ഉണ്ടാകണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
















