Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഹമ്മദിന്റെ മരണം വിവാദമാക്കുന്നവര്‍ സ്വന്തം നേതാക്കളുടെ മൃതദേഹത്തെ അവഹേളിച്ചവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 10:49 pm IST
in Kerala

കൊച്ചി: മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദ് എംപിയുടെ മരണം വിവാദമാക്കി നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ മുന്‍കാലത്ത് പ്രമുഖ നേതാക്കളുടെ മരണത്തോട് അനാദരവ് കാട്ടുകയും മൃതദേഹത്തെവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവര്‍.

കോണ്‍ഗ്രസ് ഭരണകാലത്ത് 2004 ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൃതദേഹം ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്‌ക്കാന്‍ പോലും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുവദിച്ചില്ല. വിലാപയാത്ര എത്തുന്നത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന്റെ ഗേറ്റ് അടയ്‌ക്കുകയായിരുന്നു.

ദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസില്‍ മരിച്ച റാവുവിന്റെ മൃതദേഹം മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിയിലെത്തിച്ചശേഷം എത്രയുംവേഗം ഹൈദരാബാദിലേക്ക് കയറ്റിവിടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. മൃതദേഹം ഹൈദരാബാദില്‍ സംസ്‌കരിച്ചാല്‍ മതിയെന്ന് സോണിയയുടെ ആജ്ഞാനുവര്‍ത്തികളായ ശിവരാജ് പാട്ടീല്‍, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഢിയും ഇതിനു കൂട്ടുനിന്നു.

റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിക്കണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. എന്നാല്‍ സോണിയക്ക് ഇത് ഇഷ്ടമായിരുന്നില്ല. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസുകാരനായിരുന്ന, 1991-1996 കാലയളവില്‍ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിച്ചാല്‍ അവിടെ സ്മാരകമുയരുമെന്ന ഭീതിയായിരുന്നു സോണിയക്ക്. സോണിയക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ് റാവുവിനെ ദല്‍ഹിയില്‍ സംസ്‌കരിക്കാതിരുന്നതെന്ന് മകന്‍ പ്രഭാകര്‍റാവു തുറന്നടിക്കുകയും ചെയ്തു.

1950 ല്‍ അന്തരിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ഉരുക്കുമനുഷ്യനുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സംസ്‌കാരചടങ്ങില്‍ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വന്തം മന്ത്രിമാരെ അനുവദിക്കാതിരുന്നത് അക്കാലത്ത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആഭ്യന്തര സെക്രട്ടറിയായിരുന്ന വി.പി. മേനോന്‍ സ്വന്തം ചെലവില്‍ മന്ത്രിമാരെ അയയ്‌ക്കുകയായിരുന്നു.

ഇ. അഹമ്മദിന്റെ മരണത്തെച്ചൊല്ലി ബഹളമുണ്ടാക്കുന്ന കേരളത്തിലെ ഒരു നേതാവ് 2013 ല്‍ ഒരു പ്രമുഖ നേതാവ് തിരുവോണ ദിവസം അന്തരിച്ചപ്പോള്‍ മരണം പിറ്റേ ദിവസം പ്രഖ്യാപിച്ചാല്‍ മതിയെന്ന് വീട്ടുകാരോട് പറഞ്ഞയാളാണത്രെ. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന ഒ. ഭരതന്‍ അന്തരിച്ചപ്പോള്‍ ഒരുവാക്കുകൊണ്ടുപോലും അനുശോചിക്കാനോ ആശ്വസിപ്പിക്കാനോ തയ്യാറാവാതിരുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഭരതന്റെ മകന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.

അതിര്‍ത്തിയില്‍ ശത്രുസേനയോട് പൊരുതി ജീവന്‍ ബലിയര്‍പ്പിക്കുന്ന സൈനികരുടെ മൃതദേഹത്തെ കേരളത്തിലെ ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ അവഹേളിച്ച നിരവധി സംഭവങ്ങളുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരസൈനികന്റെ വീട് സന്ദര്‍ശിച്ച പ്രമുഖ നേതാവിനെ സൈനികന്റെ അച്ഛന്‍ ആട്ടിയിറക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു പിഴവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തെ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച റാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടും സംഭവം വിവാദമാക്കുന്നതിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ ദുഷ്ടലാക്കാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.