Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പെരുവണ്ണാമൂഴി – കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ ഭാഗമായ പാലത്തിന് വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 10:46 pm IST
inKozhikode

പേരാമ്പ്ര: പെരുവണ്ണാമൂഴി – കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ ഭാഗമായ ചവറംമൂഴിയിലെ ജാനകിക്കാട് നീര്‍പ്പാലത്തിനു വന്‍വിള്ളലും ജലച്ചോര്‍ച്ചയും. കുറ്റ്യാടിപ്പുഴക്ക് കുറുകെ സുമാര്‍ 80 മീറ്റര്‍ നീളത്തിലാണ് നീര്‍പ്പാലം. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കരയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് നീര്‍പ്പാലം സ്ഥാപിച്ചിരിക്കുന്നത്.

കാലപ്പഴക്കം കാരണം പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന പാലം ഭാഗത്ത് മുന്‍ വര്‍ഷമുണ്ടായ ദ്വാരം വലുതായി ഭയാനകമായ രീതിയില്‍ വെള്ളം ഇപ്പോള്‍ പുഴയിലേക്കു കുതിച്ചു ചാടുകയാണ്. നീര്‍പ്പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വരും വര്‍ഷം കനാലു തുറക്കുന്നതിനു മുമ്പ് നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഒരു കാര്യവും ഇക്കുറിയും ചെയ്തില്ല.

കനാല്‍ തുറന്നു ജലം പാഞ്ഞെത്തിയ സമര്‍ദ്ദത്തില്‍ നീര്‍പ്പാലത്തിലെ ദ്വാരം വീണ്ടും വലുതാകുകയായിരുന്നു. നീര്‍പ്പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ അനുമതിയുണ്ടെങ്കിലും ലോറി അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് മുമ്പേ നിരോധിച്ചതാണ്. അതേ സമയം കരിങ്കല്ലു കയറ്റിയ ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ ഓടുന്നതും നീര്‍പ്പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നുണ്ട്.

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വന്‍കിട ക്വാറിയില്‍ നിന്നുള്ള കരിങ്കല്ലാണ് പാലത്തിലൂടെ ടിപ്പറുകളില്‍ കടന്നു പോകുന്നത്. ഇത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഭാഗമാണിത്.

സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ പാലത്തിലൂടെ വാഹനങ്ങളിലും അല്ലാതെയും നിത്യവും യാത്ര ചെയ്യുന്നുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന ഇക്കോ ടൂറിസം മേഖലയായ ജാനകിക്കാട്ടിലേക്കു സന്ദര്‍ശകരെത്തുന്നതും നീര്‍പ്പാലത്തിലൂടെയാണ്. ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം നീര്‍പ്പാലത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കാകുലരാണ്.

തകര്‍ച്ചാഭീഷണിയുള്ള നീര്‍പ്പാലത്തിനു പകരം മരുതോങ്കര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധപ്പെടുത്തി ചവറംമൂഴിയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.

മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്തു ഇതിനുള്ള ചില നീക്കങ്ങള്‍ നടന്നെങ്കിലും ഫലവത്തായില്ല. ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഗസ്തില്‍ ചങ്ങരോത്ത് ഹോളിഫാമിലി യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലീഡര്‍ വന്ദന മേരിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷക്കു നിവേദനം നല്‍കിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്കും ഇതേ ആവശ്യം ഉന്നയിച്ചു നിവേദനം നല്‍കാന്‍ കുട്ടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനാദ്ധ്യാപകന്‍ ടി.ജെ. കുര്യാച്ചന്‍ പറഞ്ഞു. അതേസമയം നീര്‍പ്പാലം ബലപ്പെടുത്തി സുരക്ഷിതമാക്കിയില്ലെങ്കില്‍ വടകരക്കാരുടെ വെള്ളംകുടി മുട്ടുമെന്നതില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.