Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആവിഷ്കാരം ജനാധിപത്യപരമാകുമ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 07:00 pm IST
inVaradyam

നാഗരിക സംസ്‌കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്റെ പ്രയാണം അനേകം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയേയും തന്മൂലമുണ്ടായ ജീവിതപ്രശ്‌നങ്ങളേയും നേരിടാനുള്ള കരുത്ത് അവന്‍ നേടിയത് ജീവന്റെ അടിസ്ഥാനചോദനയായ അതിജീവനത്തില്‍ നിന്നാണ്.തീയുടെയും ചക്രത്തിന്റെയും കൃഷിയുടെയും കണ്ടുപിടുത്തത്തിനു പുറകെയുണ്ടായ വളര്‍ച്ച മനുഷ്യനെ വനാന്തരഗുഹകളില്‍ നിന്നും ബഹിരാകാശം വരെ എത്തിച്ചിരിക്കുന്നു.

സങ്കീര്‍ണമായ സാംസ്‌കാരിക ഘട്ടങ്ങളിലൂടെയാണ് മനുഷ്യവംശം ജനാധിപത്യബോധത്തിലേക്കുയര്‍ന്നത് സംസ്‌കൃതിയുടെ ഉന്നതതലം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നാലാം നെടുംതൂണായ മാധ്യമങ്ങളുടെ പങ്കും പ്രാധാന്യവും ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതായുണ്ട്.

നിയമനിര്‍മാണം, കാര്യനിര്‍വഹണം, നീതിന്യായം, എന്നീ ജനാധിപത്യമണ്ഡലങ്ങളുടെ തുല്യപ്രാധാന്യത്തോടുകൂടി ജനാധിപത്യത്തെ സുസ്ഥിരമായി നിലനിര്‍ത്തുന്ന നാലാംനെടുംതൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നു. രാജ്യത്തെ നയിക്കാന്‍ ഭരണക്കൂടം ഉണ്ടായിരിക്കുമ്പോള്‍ തന്നെ വിമര്‍ശനങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയും രാജ്യത്തെ നേര്‍വഴിക്കു നയിക്കുന്നതിലും,കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും ഓര്‍മപ്പെടുത്തുന്നതിലും മാധ്യമങ്ങളുടെ സ്ഥാനം ആദരണീയമാണ്. ജനങ്ങളുടെ യഥാര്‍ത്ഥ വക്താക്കളായി മാധ്യമസമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കെതിരെ കുന്തമുനകളുയരുന്ന ആനുകാലിക സമൂഹത്തില്‍ മാധ്യമ സ്വാതന്ത്ര്യം എന്തുകൊണ്ടും ചിന്തനീയം തന്നെ.

അടുത്തകാലത്തുനടന്ന, ഇന്നും തുടരുന്ന ചൂടേറിയ സംഭവ വികാസങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെയാണ്. വിദ്യാഭ്യാസ ആരോഗ്യ സാംസ്‌കാരിക രംഗങ്ങളാലും, മതഅസഹിഷ്ണുതാ വാദങ്ങളാലും തൊട്ടടുത്ത് കറന്‍സി പിന്‍വലിക്കല്‍ നടപടി വരെ ജനവികാരം കൃത്യമായി പ്രകടിപ്പിക്കുന്ന സുധീരമായ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ നടത്തി. പലപ്പോഴും അത് ഭരണകൂടത്തിന്റെ ആശയങ്ങളെ വെല്ലുവിളിക്കുന്നതും നിലവിലെ സാമൂഹ്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമാകാം. എന്നാലും തങ്ങളുടെ ചിന്തകളും സമൂഹത്തിന്റെ അഭിപ്രായങ്ങളും പച്ചയായി പ്രകടിപ്പിക്കാനുള്ള അവകാശം ഓരോ പൗരനും എന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ട്. അതുതന്നെയാണ് അടിത്തറ പാകുന്നതും.

വര്‍ത്തമാന സമൂഹത്തില്‍ അസഹിഷ്ണുതാ വിവാദങ്ങളും, സര്‍വ്വകലാശാല വിദ്യാഭ്യാസ പ്രതിസന്ധികളും ജാതിലിംഗ പോരാട്ടങ്ങളും ദളിത് പ്രശ്‌നങ്ങളും പരിശോധിക്കാം. ഗോമാംസം സൂക്ഷിച്ചെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന ഇന്ത്യന്‍ ‘പൗരനെ’വധിക്കുകയുണ്ടായി. ഗോമാതാവ് എന്ന ചിന്തയുടെ പേരില്‍ നടക്കുന്ന അഴിഞ്ഞാട്ടങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത്. പിന്നീടു നടത്തിയ പരിശോധനയില്‍ അത് ഗോമാംസമല്ല എന്നു തെളിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ജനാധിപത്യ മനസിനെ തന്നെ മുറിപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത്. തുടര്‍ന്നുണ്ടായ അസഹിഷ്ണുതാ വിവാദത്തില്‍ ഈ സംഭവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേയും, വിമര്‍ശിച്ച് മുഖപ്രസംഗങ്ങളെഴുതിയ ലേഖകര്‍ക്കെതിരേയും ഒരു വിഭാഗം ചിന്താഗതിക്കാര്‍ അക്രമാസക്തരായി. മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തെറ്റായ രീതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു അവര്‍.

ഇന്നു നിലനില്‍ക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നങ്ങളും ദളിത് ദുരന്തങ്ങളും യുവതലമുറയുടെ ആത്മവിശ്വാസത്തെ കടന്നാക്രമിക്കുന്നവയായിരുന്നു. രോഹിത് വെമുല മുതല്‍ ജിഷ്ണു പ്രണോയ് വരെ എത്തിനില്‍ക്കുന്ന- യുവത്വത്തിന്റെ ചൂഷണം ചെയ്യപ്പെടലിന്റെ നിജസ്ഥിതികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണം ചെന്നെത്തിച്ചത് സ്വാശ്രയ കോളേജുകളിലെ ‘ഇടിമുറികള്‍’ ഉള്‍പ്പെടുന്ന വസ്തുതകളിലേക്കാണ്. സ്വാതന്ത്ര്യവും ധീരവുമായ മാധ്യമ നടപടികളെ എന്നിട്ടും തല്ലിച്ചതയ്‌ക്കാനാണ് സ്വാധീന ശക്തികള്‍ ശ്രമിക്കുന്നത്. ‘ഡിജിറ്റില്‍ ഇന്ത്യ’ എന്ന ബൃഹത്തായ ആശയത്തിലേക്കാണ് പൊടുന്നനെ ഭരണകൂടം നടത്തിയ നീക്കത്തെ നിഷ്പക്ഷമായി നിന്നുകൊണ്ട് വിമര്‍ശിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇന്ത്യ ഡിജിറ്റലാകുമ്പോഴും റോഡോ പാര്‍പ്പിടമോ വൈദ്യുതിയോ ലഭ്യമാകാതെ പോകുന്ന ഗ്രാമീണ ജനതയുടെ വികാരങ്ങളെ മാധ്യമങ്ങള്‍ മാനിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെയുള്ള മനസ്സോടെയുള്ള ഇത്തരം ചിന്തകളെ മാനിക്കുന്നതിനു പകരം പലരും വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ജനാധിപത്യരാഷ്‌ട്രം എന്ന ബോധം നഷ്ടപ്പെടും വിധം!

മാധ്യമങ്ങളുടെ ഇന്നത്തെ ശക്തമായ വകഭേദമായിത്തീര്‍ന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയകള്‍. സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ സുപ്രീം കോടതി ഹര്‍ജി വരെ ആകാമെന്ന ഇന്നത്തെ കാലത്ത് അവയിലെ രചനാസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുതന്നെ. വ്യക്തിപരമായ ചിന്തകളും ആത്മരോഷങ്ങളും പങ്കുവയ്‌ക്കുന്ന ഒരുവന്‍ അതിന്റെ പേരില്‍ അക്രമിക്കപ്പെടുന്നുവെങ്കില്‍ ജനാധിപത്യം എന്ന വാക്കിന് എന്തര്‍ത്ഥമാണുള്ളത്? വ്യക്തികളേയും മാധ്യമചിന്തകളേയും മാനിക്കാത്ത സമൂഹം തികച്ചും സ്വേച്ഛാധിപത്യപരമാണ്.

മാധ്യമങ്ങളെ പോലെ ചോദ്യം ചെയ്യപ്പെടുകയാണ് നമ്മുടെ രചനാസംവിധാനങ്ങളും. ആള്‍ദൈവങ്ങളേയും നിലവിലെ അനാചാരങ്ങളേയും എതിര്‍ക്കുന്നവനെ മതവിദ്വേഷിയായും സ്വന്തം ആശയങ്ങളെ മുറുകെ പിടിക്കുന്നവനെ രാജ്യദ്രോഹിയായും മുദ്രക്കുത്തി പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ വിധിക്കുന്നത് ആവിഷ്‌കാരചിന്താസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലിന്റെ അപകടകരമായ ഉദാഹരണങ്ങളാണ്.

അടുത്തദിവസങ്ങളില്‍ സമൂഹത്തില്‍ ആദരണീയരായ ജ്ഞാനപീഠജേതാവ് സാഹിത്യക്കാരന്‍ എം.ടി. വാസുദേവന്‍ നായരും സംവിധായകന്‍ കമലും നേരിട്ട അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിനും സംസ്‌കാരത്തിനും നിരക്കാത്തവയാണ്. പാവങ്ങളുടെ ക്ലാസിക്കുകാരന്‍ വിക്ടര്‍ ഹ്യുഗോ പറഞ്ഞു : അതെ, കേവലം ആവിഷ്‌കാരങ്ങളെ ചോദ്യം ചെയ്തതുകൊണ്ട് നന്മകള്‍ നശിക്കാനോ സത്യങ്ങള്‍ മരിക്കാനോ പോകുന്നില്ല. ഭരണഘടനാ ശില്‍പി അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യയില്‍ മാധ്യമങ്ങളുടേയും വ്യക്തിത്വങ്ങളുടേയും നിഷ്പക്ഷവും സ്വതന്ത്രവുമായ വീക്ഷണങ്ങള്‍ ഇന്ധനമാക്കേണ്ടതുണ്ട്. യുവതലമുറയുടേയും രാഷ്‌ട്രത്തിന്റേയും സുസ്ഥിരവികാസത്തിന് ജനാധിപത്യത്തെ താങ്ങി നിര്‍ത്താന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലനില്‍ക്കേണ്ടതുണ്ട്. അഭിപ്രായങ്ങളും ചിന്തകളും വിലകൊടുത്തുവാങ്ങാന്‍ സാധിക്കുന്നതല്ല. അവ വിലപേശലുകള്‍ക്കതീതമായി നിലനില്‍ക്കുമ്പോഴാണ്ഇന്ത്യ മഹത്തായ ജനാധിപത്യ രാഷ്‌ട്രമായും ഇന്ത്യന്‍ ജനത രാജ്യാധിപന്മാരായും മാറുന്നത്.

പരമാധികാര, ജനാധിപത്യ,സോഷ്യലിസ്റ്റ്, മതേതരത്വ റിപ്പബ്ലിക്ക് എന്ന ആശയം സാധ്യമാകുന്നത്. മതസ്വാതന്ത്ര്യവും ലിംഗസമത്വവും ജനാധിപത്യബോധവും ചിന്താസ്വാതന്ത്ര്യവും വ്യക്തിത്വവും അതിന്റെ ഉന്നതങ്ങളിലെത്തുമ്പോള്‍ മാത്രമാണ്. ഇന്ത്യയെന്ന മഹാരാജ്യത്തെ സുശക്തമായി നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ എന്ന തൂണിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുകതന്നെ. ജനാധിപത്യപരമായി ഭാവി കാംക്ഷിക്കുന്നവരുടെ കടമയാണത്. ഇന്ത്യയുടെ അധിപരായ ഇന്ത്യന്‍ ജനതയുടെ കടമ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായി നമുക്ക് സ്വതന്ത്ര ചിന്തകളോടെ ഒന്നിക്കാം. ജനാധിപത്യ ഇന്ത്യ വിജയിക്കുകതന്നെ ചെയ്യും.

ദിപേന്ദു പി.എസ്. ഉദിനൂര്‍ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. ജിഎഫ്എച്ച്എസ്എസ് പടന്നക്കടപ്പുറം സ്‌കൂള്‍ അദ്ധ്യാപകനായ എ.പ്രമോദിന്റേയും കാസര്‍കോട് ഗവ.കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക എ.വി.സുജാതയുടേയും മകളാണ്. കഴിഞ്ഞ വര്‍ഷം ജില്ലാതലത്തില്‍ ദിപേന്ദുവിന് കഥ, ഉപന്യാസം എന്നിവയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമതായിരുന്നു. കുച്ചുപ്പുടി, ഭരതനാട്യം, ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

India

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

Kerala

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.