തിരുവനന്തപുരം: ലോ അക്കാദമി ഭരണസമിതിയില്‍ ഭിന്നത. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ രാജി വയ്‌ക്കണമെന്ന് അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി സമരം ഇന്ന് ഒത്തുതീര്‍പ്പായില്ലെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കുമെന്നും അയ്യപ്പന്‍ പിള്ള പറഞ്ഞു.
ബിജെപി നേതാവ് വി.വി.രാജേഷിന്റെ സമരപ്പന്തലില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് അയ്യപ്പന്‍ പിള്ള ലക്ഷ്മി നായര്‍ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരം വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ തീരണം. ഇല്ലെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു
















