പാലക്കാട്: കഞ്ചിക്കോട് ബിജെപി പ്രവർത്തകരായ രാധകൃഷ്ണൻ , വിമലാദേവി എന്നിവരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച ദേശിയ പാത ഉപരോധത്തിനെതിരെ പോലീസ് അക്രമം.
ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ്. എൻ .ശിവരാജൻ, മുനിസിപ്പാലിറ്റി ചെയർപേഴ്സൺ പ്രമീള ശശിധരൻ തുടങ്ങി നിരവധി പ്രവർത്തകർക്കെതിരെ ലാത്തി ചാർജും, ടിയർഗ്യാസ് പ്രയോഗവും നടത്തി. പരിപാടി തുടങ്ങാൻ പോലും അനുവദിക്കാതെ പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചു വിടുകയായിരുന്നു .
പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സംഘപരിവാർ പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.
















