തിരുവനന്തപുരം: ഹൈന്ദവ സന്നദ്ധ സംഘടനകളു ടെ സേവനം തിരിച്ചറിയുന്ന വേദികൂടിയാകുന്നു ഹിന്ദു ആദ്ധ്യാത്മിക സേവനമേള. സാധാരണ ഹൈന്ദവ സന്നദ്ധ സംഘടനകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും സമൂഹം വേണ്ടവിധം തിരിച്ചറിയാറില്ല, വിസ്മൃതിയിലാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള വേദി കൂടിയാവുകയാണ് പൂജപ്പുര മൈതാനയില്‍ നടന്നുവരുന്ന ആദ്ധ്യാത്മിക സേവന മേള. എല്ലാ പ്രവര്‍ത്തനങ്ങളും തികച്ചും പ്രകൃതി സൗഹൃദമായാണ് സംഘടിപ്പിക്കപ്പെട്ടത്. മേളയ്‌ക്കു മുന്നോടിയായി നടത്തിയ വിവേകാനന്ദ രഥയാത്ര ശ്രീകൃഷ്ണ യോഗത്തോണ്‍, ഭാരതീയ ഗാനത്തോണ്‍, ചിത്രരചന തുടങ്ങിയ ആഘോഷങ്ങളില്‍ നൂറുകണക്കിന് പേര്‍ തടിച്ച് കൂടിയിരുന്നു. ഇതുമൂലം സൃഷ്ടിക്കപ്പെട്ട ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ഉടനടി നീക്കം ചെയ്തു സംസ്‌ക്കരിക്കുന്നതിനായി ഹരിത വോളന്റിയര്‍മാര്‍ സദാ സജ്ജമായി പ്രവര്‍ത്തിച്ചു. ചടങ്ങ് നടക്കുന്ന ഇടങ്ങളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള അവസരം നല്‍കാതെ അവ നിര്‍ദ്ദിഷ്ട മാനദണ്ഡമനുസരിച്ച് തരം തിരിച്ചാണ് സംസ്‌ക്കരിക്കുന്നത്.
ആദ്ധ്യാത്മിക സേവന മേള നടക്കുന്ന പൂജപ്പുര മൈതാനിയില്‍ നാലുദിവസങ്ങളിലും നിരവധി തവണ ഹരിത വോളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് സംഘടാക സമിതി കണ്‍വീനര്‍ രഞ്ജിത് കാര്‍ത്തികേയന്‍ പറഞ്ഞു.
















