മൂവാറ്റുപുഴ: സലാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപുഴ ആട്ടായം മുടവനാശേരില്‍ മുഹമ്മദ് (52) ഉറവക്കുഴി പുറ്റമറ്റത്തില്‍ നജീബ് (49) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്.
രാവിലെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചശേഷം ഉച്ചയോടെ സംസ്‌കരിക്കും. മുഹമ്മദിന്റെ മൃതദേഹം ആട്ടായം ദസൂഖി ജുമാ മസ്ജിദിലും, നജീബിന്റെ മൃതദേഹം മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദിലുമാണ് സംസ്‌കരിക്കുന്നത്. കഴിഞ്ഞ 22-ന് രാവിലെയാണ് ഒമാനിലെ സലാലക്ക് സമീപമുള്ള താമസസ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടത്തെിയത്.
മെറ്റല്‍ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഇരുവരും സലാലയിലത്തെിയത്. സല്‍മയാണ് മുഹമ്മദിന്റെ ഭാര്യ. മക്കള്‍: മുഹസിന, ലുഖ്മാന്‍, അദിനാന്‍. നജീബിന്റെ ഭാര്യ ഹസംബീഗം (മോളി). മക്കള്‍: അമീന്‍, അല്‍ക്ക ഫാത്തിമ, അലീന മീര.
















