കോട്ടയം: ഗോവയിലെ നിയമസഭ തെരെഞ്ഞടുപ്പില്‍ നാ ല്‍പതു സീറ്റുകളില്‍ മുപ്പതും നേടി ബിജെപി വന്‍ വിജയത്തിലെത്തുമെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതിയംഗവുമായ പി.സി. തോമസ്.
ഗോവയുടെയും രാജ്യത്തിന്റെയും പുരോഗതി ആഗ്രഹിക്കുന്നവര്‍ ബിജെപിക്കും അവരോടൊപ്പം മത്സരവേദിയില്‍ ഉള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും വന്‍ പിന്തുണയാണ് നല്‍കുന്നത്. ഗോവയുടെ അടിസ്ഥാന സൗകര്യം വന്‍തോതില്‍ വര്‍ദ്ധിക്കാനും ടൂറിസം വികസനത്തില്‍ വലിയ മുന്നേറ്റം നേടാനും കര്‍ഷകര്‍ക്കും മത്സ്യമേഖലയ്‌ക്കും പ്രയോജനം ചെയ്യാനും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തോമസ് ആര്‍ച്ചു ബിഷപ്പിന്റെ ആസ്ഥാനത്തും ചില ജനവാസ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി.
















