കൊച്ചി: ഇന്ത്യയില്‍ സാംക്രമിക രോഗങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍. ഒരു ലക്ഷം പേരില്‍ ഏകദേശം 417 പേര് സാംക്രമികരോഗങ്ങള്‍ മൂലം മരിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ‘സാംക്രമിക രോഗങ്ങളും ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധവും’ എന്ന വിഷയത്തില്‍ അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ അന്തര്‍ദേശീയ സിബോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം, മരുന്നുകടകളില്‍ നിന്നും കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകളുടെ ലഭ്യത, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെ നിയന്ത്രിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥ, ആന്റിബയോട്ടിക് പ്രതിരോധത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത, മൃഗങ്ങളില്‍ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം, ആരോഗ്യ ശുശ്രൂഷാ രംഗത്തുള്ള അസമത്വം തുടങ്ങിയവയാണ് ഇന്ത്യയില്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനു ഇടയാക്കിയിട്ടുള്ള പ്രധാന കാരണങ്ങള്‍.
മിഷിഗന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സീനിയര്‍ അസോസിയേറ്റ് ഡീന്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്റ് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ഡോ.ജോസഫ് കോളാഴ്സ്, ഇന്റേണല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ.ജോണ്‍ കരിതേഴ്സ്, ഡിപ്പാര്‍ട്ട്മെന്റ് ഒാഫ് ഹോസ്പിറ്റല്‍ മെഡിസിന് തലവന്‍ ഡോ. വിനീത് ചോപ്ര, അമ്യത ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജീവ്.കെ.സിങ്ങ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിദ്യ.പി.മേനോന് എന്നിവര്‍ സംസാരിച്ചു.
















