തൃപ്പൂണിത്തുറ: പ്രസിദ്ധമായ തൃപ്പൂണിത്തുറ അഗസ്ത്യാശ്രമ സ്ഥാപകാചാര്യന്‍ സുധീര്‍ വൈദ്യരുടെ 14-ാം സമാധി ദിനാചരണം ഫെബ്രുവരി 5ന് ആശ്രമാങ്കണത്തില്‍ നടക്കും.
സിദ്ധവൈദ്യത്തിനും മര്‍മ്മ ചികിത്സയ്‌ക്കും പേരുകേട്ട സുധീര്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ രാവിലെ പുഷ്പാര്‍ച്ചന, അഖണ്ഡനാമ ജപം എന്നിവ നടക്കും. ഉച്ചയ്‌ക്ക് അന്നദാനം ഉണ്ടായിരിക്കും. തുടര്‍ന്ന് വൈകുന്നേരം 6 മണിക്ക് മഹാദീപപ്രകാശവും ഉണ്ടാകും.
















