ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യയും ഇസ്രായേലും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി ഡാനിയല്‍ കാര്‍മണ്‍.
സ്വതന്ത്ര വ്യാപാര കരാറിെനക്കുറിച്ച് ഒമ്പതു റൗണ്ട് ചര്‍ച്ചകള്‍ നടന്നു. മോദിയുടെ സന്ദര്‍ശനത്തോടെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതിക്ഷ കാര്‍മണ്‍ വെളിപ്പെടുത്തി.
മോദിയുടെ ഇസ്രായേല്‍ സന്ദര്‍ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ജൂണിലോ ജൂലൈയിലോ ഇസ്രായേല്‍ സന്ദര്‍ശിച്ചേക്കും.
ഭീകരവാദമുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ഇരു രാജ്യങ്ങളും സഹകരിച്ചു വരുകയാണ്. പ്രതിരോധ മേഖലയിലെ സഹകരണത്തിനാണ് ഏറെ പ്രാധാന്യം.
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഇസായേല്‍ സന്ദര്‍ശിച്ചു. ഇതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവ്‌ലിന്‍ ഇന്ത്യയിലുമെത്തി.
1992 ജനുവരിയിലാണ് ഇസ്രായേല്‍ ഇന്ത്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇതിനുശേഷം ഇതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല. ഇന്ത്യ സന്ദര്‍ശിച്ച ഏക ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണാണ്, 2003ല്‍.
















