ബെംഗളൂരു: നടുറോഡില്‍ കാറിനുനേരെയുണ്ടായ വെടിവയ്‌പിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി(എപിഎംസി) മേധാവി കെ. ശ്രീനിവാസന്റെ കാറിന് നേരെ ഇന്ന് രാവിലെയാണ് വെടിവയ്‌പ് ഉണ്ടായത്. സംഭവത്തില്‍ ശ്രീനിവാസനും ഡ്രൈവര്‍ക്കും പരിക്കേറ്റു.
കാര്‍ സിഗ്നലില്‍ എത്തിയപ്പോള്‍ ബൈക്ക് യാത്രികരായ രണ്ടു പേര്‍ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശ്രീനിവാസനും ഡ്രൈവറും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ശ്രീനിവാസന്‍. 2013ല്‍ ഇയാള്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
















