മുംബൈ : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ സൈറസ് മിസ്ത്രി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിസ്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിനെ തുടര്‍ന്ന് രത്തന്‍ ടാറ്റയ്‌ക്കും ടാറ്റ സണ്‍സ് ഡയറക്ടര്‍മാര്‍ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) മിസ്ത്രി പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്‍സിഎല്‍ടിയും സെബിയും ടാറ്റയ്‌ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും മിസ്ത്രിയുടെ പരാതി തള്ളുകയും ചെയ്തു.
അതിനിടെ കമ്പനിയെ വ്യക്തി താത്പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കാട്ടി കുറ്റകരമായ നിയമലംഘനത്തിന് ടാറ്റ സണ്‍സ് മിസ്ത്രിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
















