ചെന്നൈ: സ്റ്റാന്‍ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേതൃത്വം വഹിച്ചത് അത്യപൂര്‍വ്വമായ ശസ്ത്രക്രിയയ്‌ക്കാണ്. സെല്‍വി എന്ന നാല്‍പത്തിരണ്ടുകാരിയുടെ മൂക്കില്‍ നിന്ന് ജീവനുള്ള പാറ്റയെ നീക്കം ചെയ്ത് നടത്തിയ ശസ്ത്രക്രിയയാണ് ശ്രദ്ധേയമായത്.
മൂന്ന് പതിറ്റാണ്ടുകാലം ഡോക്ടറായി സേവനം അനുഷ്ഠിച്ച് പോരുന്ന പ്രൊഫ. എം.എന്‍.ശങ്കര്‍ പറയുന്നത്, താന്‍ ഇത്തരമൊരു ശസ്ത്രക്രിയ ഇതാദ്യമായാണ് അഭിമുഖീകരിക്കുന്നതെന്നാണ്.
ഉറക്കത്തിനിടെയാണ് സെല്‍വിയുടെ മൂക്കില്‍ പാറ്റ കയറിയത്. തലച്ചോറിനോട് ചേര്‍ന്ന്, തലയോട്ടിയുടെ താഴെയായി പാറ്റ കയറിയതോടെ സെല്‍വി അസ്വസ്ഥതയിലാകുകയായിരുന്നു. തുടര്‍ന്ന് മരുമകനാണ് സെല്‍വിയെ ആശുപത്രിയിലെത്തിച്ചത്.
ഡോക്ടര്‍മാര്‍ പരിശോധിച്ച് പല അഭിപ്രായങ്ങളാണ് പറഞ്ഞത്. എന്നാല്‍ ഒടിവില്‍ യഥാര്‍ത്ഥ കാരണം മനസ്സിലായപ്പോള്‍ ഡോക്ടര്‍മാര്‍ പോലും ആത്ഭുതപ്പെട്ടു. സാധാരണ നിലയില്‍ ചെറു പ്രാണികള്‍ ചെവിയിലും മൂക്കിലുമെല്ലാം കയറുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുപോലെ ജീവനോടെയുള്ള പാറ്റ, അത് അത്യപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
തുടര്‍ന്ന് 45 മിനിറ്റ് നീണ്ട ശസ്ത്രക്രിയക്ക് ശേഷം സെല്‍വിയുടെ മൂക്കില്‍ നിന്ന് ജീവനോടെയുള്ള പാറ്റയെ നീക്കം ചെയ്യുകയായിരുന്നു. പാറ്റ വീണ്ടും ഉള്ളിലെയ്‌ക്ക് കയറാന്‍ ശ്രമിച്ചിരുന്നെങ്കില്‍ തലച്ചോറില്‍ സുഷിരങ്ങളുണ്ടാകാന്‍ കാരണമായാനെയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
















