ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിന് ശേഷം വന്‍തുക നിക്ഷേപിച്ച 13 ലക്ഷം പേരോട് ആദായ നികുതി വകുപ്പ് വിശദീകരണം തേടി. പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ഇ മെയില്‍ വഴിയും വിശദീകരണം സമര്‍പ്പിക്കാം. നോട്ട് റദ്ദാക്കിയതിന് പിന്നാലെ 18 ലക്ഷം അക്കൗണ്ടുകളിലായി 4.7 ലക്ഷം കോടി രൂപ നിക്ഷേപിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. വെളിപ്പെടുത്തിയ വരുമാനവുമായി നിക്ഷേപങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഈ അക്കൗണ്ടുകളാണ് ആദ്യം പരിശോധിക്കുന്നത്. രണ്ട് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിശദീകരണം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
















