Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐയില്‍ ചേരാന്‍ ആളില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:47 pm IST
in Kerala

കൊച്ചി: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയില്‍ അംഗങ്ങളാകാന്‍ യുവാക്കള്‍ മുന്നോട്ടുവരുന്നില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്. ഗുജറാത്ത് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ഗുജറാത്തില്‍ ഒരാളെപ്പോലും ഡിവൈഎഫ്‌ഐയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനമായ ദല്‍ഹിയില്‍ നേരത്തെ ഉണ്ടായിരുന്നതില്‍ പകുതിയായി കുറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് അഖിലേന്ത്യാ സെക്രട്ടറി ആവോയ് മുഖര്‍ജി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഡിവൈഎഫ്‌ഐയുടെ വളര്‍ച്ച താഴേക്കു പോയതായി ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ അരലക്ഷം അംഗങ്ങളുടെ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് അംഗങ്ങളുടെ എണ്ണം വളരെയേറെ പുറകോട്ടുപോയി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയതായി ആരും അംഗത്വം എടുക്കുന്നില്ലെന്ന് മാത്രമല്ല നിലവില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായി. സിപിഎമ്മിന് സ്വാധീനമുള്ള കേരളം, ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും വളര്‍ച്ച നേടാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബംഗാളിലെ സ്ഥിതി ദയനീയമാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

സമൂഹമാധ്യമങ്ങളുടെ വളര്‍ച്ചയാണ് അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായി പറയുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവവും സംഘടനയുടെ വളര്‍ച്ചക്ക് വിലങ്ങുതടിയായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കുന്നില്ല.

സംഘടനാപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കാലാനുസൃതമായ മാറ്റം വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ പ്രത്യേകം ആഹ്വാനം നല്‍കുന്നുണ്ട്. ഗ്രൂപ്പ് ചര്‍ച്ചക്ക് ശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങും.

സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നു: ബിജെപി

കൊച്ചി: ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമ്മേളനവേദിയില്‍ നൃത്തം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലാണ് പരിശീലനം നല്‍കിയത്.

സര്‍വകലാശാലയിലെ ഒരു അധ്യാപകന്റെ നേതൃത്വത്തിലായിരുന്നു 15 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ കൂത്തമ്പലത്തില്‍ ഒരു മാസത്തെ പരിശീലനം. കേരള കലാമണ്ഡലത്തിലും പരിശീലനം നടന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചാണ് സമ്മേളനത്തിന് പണപ്പിരിവ് നടത്തിയതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. പട്ടികജാതിക്കാരോടുള്ള സിപിഎമ്മിന്റെ കാട്ടുനീതിയാണ് മഹാരാജാസ് കോളേജിലും വിക്‌ടോറിയ കോളേജിലും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.