തിരുവനന്തപുരം: വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കുന്നതിനിടയിലെ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റിംഗ് യാര്‍ഡ് പദ്ധതി മുട്ടത്തറയില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സിന് യോഗ്യത നല്‍കുന്നതിനുള്ള ടെസ്റ്റ് മുഴുവന്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്ന ഓട്ടോമാറ്റിക് െ്രെഡവിംഗ് ടെസ്റ്റിംഗ് പദ്ധതിയാണിത്. പകുതി ക്ലച്ച് ഉപയോഗിച്ച് ‘എച്ച്’ ആകൃതിയില്‍ വാഹനമോടിക്കുന്ന രീതി ക്യാമറയുപയോഗിച്ച് കമ്പ്യൂട്ടര്‍ നിരീക്ഷിക്കുന്ന രീതിയാണ് നടപ്പാക്കിയത്. വിദേശത്ത് മാത്രം ഉണ്ടായിരുന്ന ഈ സംവിധാനത്തിലൂടെ ഇനി ഏജന്റുമാര്‍ക്ക്കാര്യമായ റോള്‍ ഇല്ലാതാകും. റോഡ് സുരക്ഷയില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക്്് വഴിവയ്‌ക്കും. രണ്ടു വര്‍ഷത്തിനകം ഡ്രൈവര്‍മാരെ വൈദഗ്‌ദ്ധ്യമുള്ളവരാക്കി മാറ്റാനാകും. ഡ്രൈവിംഗിന്റെ അപാകതകള്‍ ശാസ്ത്രീയമായി മനസിലാക്കാനും അവ പരിഹരിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ പൂര്‍ണമായും യന്ത്രവത്കൃത സംവിധാനത്തിലൂടെ ഡ്രൈവിംഗ്് പരിശീലനം പൂര്‍ത്തിയാക്കാനാകും.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആനന്തകൃഷ്ണന്‍, കൗണ്‍സിലര്‍ സജീന, കെല്‍ട്രോണ്‍ എം.ഡി. ഹേമലത, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.കെ. അശോകന്‍, ആര്‍ടിഒ ബി. മുരളീകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
















