തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിവിരുദ്ധ നിലപാട് കൈക്കൊള്ളുന്ന മാനേജ്‌മെന്റിനെ രക്ഷിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആരോപിച്ചു.
ജാതീയ വിവേചനത്തിനും ഇന്റേണല്‍ അസസ്‌മെന്റിന്റെ പേരിലുള്ള പീഡനത്തിനുമെതിരെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമരത്തില്‍ പങ്കെടുക്കാതിരുന്ന എസ്എഫ് ഐ അതിനെ തകര്‍ക്കാന്‍ പിന്നീട് കൂടെ കൂടുകയായിരുന്നു.
നിര്‍ണ്ണായക ഘട്ടത്തില്‍ മാനേജ്‌മെന്റിന് വേണ്ടി സമരത്തെ എസ്എഫ്‌ഐ ഒറ്റുകൊടുത്തുവെന്ന് വി.വി. രാജേഷ് കുറ്റപ്പെടുത്തി. ന്യായമായ ആവശ്യങ്ങളുമായി ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നിടത്തോളം ബിജെപി അവരെ പിന്തുണയ്‌ക്കുമെന്നും രാജേഷ് അറിയിച്ചു.
















