മറ്റക്കര: കോട്ടയം മറ്റക്കര ടോംസ് എഞ്ചിനിയറിംഗ് കോളേജിന്റെ അംഗീകാരം റദ്ദാക്കിയതോടെ എബിവിപി നടത്തിയ സമരം വിജയം കണ്ടു. .ടുട്ടോറിയല്‍ ലൈസന്‍സിന്റെ മറവില്‍ എഞ്ചിനിയറിംഗ് കോളേജ് നടത്തിവരുന്നതിനും ചെയര്‍മാന്റെ വിദ്യാര്‍ത്ഥി പീഡനവും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
എന്‍ട്രന്‍സില്ലതെ 450 വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയതും വര്‍ഷം ഒരു ലക്ഷത്തി പതിനായിരം രൂപ കോളേജ് അധികൃതര്‍ വാങ്ങിയതുമെല്ലാം എബിവിപി പുറത്തുകൊണ്ടുവന്നു. അഫിലിയേഷനിലെ ക്രമക്കേട് ചൂണ്ടികാട്ടി നടത്തിയ സമരത്തിന്റെ ഭാഗമായാണ് കോളേജിന്റെ അംഗീകാരം സങ്കേതിക സര്‍വകലാശാല റദ്ദാക്കയത്.
ക്യാമ്പസിലും ഹോസ്റ്റലിലും വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന പരാതി2004 മുതല്‍ ഉയര്‍ന്നതാണ്. 204-ലും10-ലും വിദ്യാര്‍ത്ഥിനികള്‍ പള്ളിക്കത്തോട് പോലിസ് സ്റ്റേഷനില്‍ പരാതിനല്‍കിയെങ്കിലും അന്വേഷണം ഉണ്ടായില്ല. ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും പെണ്‍കുട്ടികള്‍ പരാതിനല്‍കിയെങ്കിലും രാഷ്‌ട്രിയ ഇടപെടലുണ്ടായി. 2010-ല്‍ രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ എടുത്തെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വനിതാ കമ്മിഷനും മനുഷ്യവകാശ കമ്മിഷനും നല്‍കിയ പരാതിയിന്‍മേല്‍ ഇവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2010 മാര്‍ച്ച് 24ന് അന്വേഷണം പ്രഖ്യാപിച്ചു എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചു.
പരാതികള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ സമരവുമായി എബിവിപി രംഗത്തുണ്ടയിരുന്നു. സാങ്കേതിക സര്‍വ്വകലാശാല അധികതര്‍ തെളിവെടുപ്പിന് എത്തിയ ദിവസം നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലിസുമായി സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് എബിവിപി കേന്ദ്ര മനവവിഭവശേഷി മന്ത്രിയ്‌ക്ക് പരാതി നല്‍കി.
കോളേജിനും ചെയ്യര്‍മാനും എതിരെ നാളിതുവരെ നല്‍കിയ കേസുകളെല്ലാം പുനരന്വേഷിക്കുക, വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും പീഡിപ്പിച്ച സംഭവത്തില്‍ നീതിലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
കോളേജില്‍ തെളിവെടുപ്പിനെത്തിയ സംസ്ഥാന വനിത കമ്മിഷന്‍ മെമ്പര്‍ ഡോ: പ്രമീള ദേവിയ്‌ക്ക് എബിവിപി പരാതി നല്‍കി. കോളേജ് ചെയര്‍മാന്‍ രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ എത്തുകയും അശ്ശീല ചുവയുള്ള സംഭാഷണം നടത്തുകയും വിദ്യാര്‍ത്ഥിനികളെ ജോലി ചെയ്യിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നുമായിരുന്നു പരാതി.
കോളേജിന്റെ അംഗികാരവും കോളേജില്‍ നടന്ന ആത്മഹത്യയും കൊലപതക ശ്രമങ്ങളും പുറത്തു കൊണ്ടുവരണമെന്നും എബിവിപി ആവശ്യപ്പെട്ടു. എബ.വിപി സംസ്ഥാന ജോയിന്റെ സെക്രട്ടറി ആര്‍. കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു സമരപരമ്പരകള്‍ ഇവിടെ നടത്തിയത്.
















