ബാങ്കോക്ക്: ഭാരതമടക്കം പല രാജ്യങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്ത മലമ്പനിയുടെ, കൂടുതല്‍ തീഷ്ണമായ രൂപം വീണ്ടും ലോകത്തെ വിറപ്പിക്കുന്നു. ഏതുതരം മരുന്നുകളെയും പ്രതിരോധിക്കുന്ന അണുക്കളാണ് ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പടരുന്നതെന്നും ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ പഠനത്തില്‍ കണ്ടെത്തി.
തായ്‌ലന്‍ഡ്, ലാവോസ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ഇതിനകം തന്നെ വന്‍തോതില്‍ വ്യാപിച്ചകഴിഞ്ഞു. ഇന്ത്യയിലൂടെ ഇവ ആഫ്രിക്കയിലേക്ക് കടന്നാല്‍ വന്‍ദുരന്തമാകും ഉണ്ടാകുകയെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
അണുക്കള്‍ പല തരം മരുന്നുകളെ പ്രതിരോധിക്കുന്നവയായതിനാല്‍ ഇത്തരം മലമ്പനി ചികില്‍സ തന്നെ പരാജയമടയുകയാണ്. ഈ അണുക്കള്‍ മലമ്പനി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ ഭീഷണിയാണ്. ആര്‍ട്ടെ മിസിനിന്‍, പൈപ്പറാക്വീന്‍ തുടങ്ങിയ മരുന്നുകളാണ് മലമ്പനിക്ക് ഉത്തമം. പുതിയ അണുക്കള്‍ ഈ മരുന്നുകളെയും പ്രതിരോധിക്കുകയാണ്.
















