ജയ്‌പൂര്‍: സുനില്‍ ജോഷി വധക്കേസില്‍ സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂര്‍ അടക്കം 7 പേരെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി വിധി. ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് രാജീവ് ആപ്തെയാണ് വിധി പ്രഖ്യാപിച്ചത്.
പ്രജ്ഞ സിംഗ് ഠാക്കൂര്‍, ഹര്‍ഷ് സോളാങ്കി, വസുദേവ് പാര്‍മര്‍, രാമചന്ദ്രന്‍ പട്ടേല്‍, ആനന്ദരാജ് കടാരിയ, ലോകേഷ് ശര്‍മ്മ, രാജേന്ദ്ര ചൗധരി, ജീതേന്ദ്ര ശര്‍മ്മ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2007 ഡിസംബര്‍ 29നായിരുന്നു ജോഷി വെടിയേറ്റ് മരിച്ചത്. തുടര്‍ന്നാണ് പ്രജ്ഞ സിംഗിനെയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.
















