ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യാ സന്ദര്‍ശനത്തിനുള്ള തീയതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണിൽ മൂന്ന് ദിവസത്തേക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ നീണ്ട് നില്‍ക്കുന്ന യാത്രയില്‍ ഇന്ത്യയുടെ നയങ്ങള്‍ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിന്‍ പുഡിന് മുന്നില്‍ അവതരിപ്പിക്കും.
സെന്റ് പീറ്റേഴ്സ്ബര്‍ഗ്ഗില്‍ നടക്കുന്ന അന്താരാഷ്‌ട്ര സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















