ന്യൂദല്‍ഹി: റെയില്‍വെക്കായി 1.31 ലക്ഷം കോടി രൂപ വകയിരുത്തുകയും ആദായ നികുതി കുറയ്ക്കകയും ചെയ്ത കേന്ദ്ര ബജറ്റ് മികച്ചതാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രംഗരാജന്.
ആദായ നികുതി കുറച്ചതോടെ ജെയ്റ്റിലി മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ടവനായെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് മധ്യ വര്‍ഗക്കാര്‍ക്ക് ഗുണമാകുമീ തീരുമാനം. 50 ലക്ഷം വരെ വരുമാനമുളളവര്‍ക്ക് 12500 രൂപ വരെ മെച്ചമുണ്ടാകും.
ഐടിസിയും ബജറ്റ് നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തു. അതേസമയം പ്രാദേശിക മരുന്നുല്‍പ്പാദകര്‍ നിരാശരാണ്. ജനറിക് മരുന്നുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കാനുളള തീരുമാനം ശരിയായില്ല. ഗുണമേന്മയുളള മരുന്നുകള്‍ ലഭിക്കുന്നതിന് ഇത് തിരിച്ചടിയാകുമെന്ന് അവര്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശങ്ങള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ചെറിയതോതില്‍ ഗുണമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: