‘രാജ്യരക്ഷക്ക് വലിയ ഊന്നലാണ് ബജറ്റില്‍ നല്‍കിയത്. 2,74000 കോടിയാണ് വകയിരുത്തിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് പത്തു ശതമാനം വര്‍ദ്ധന. മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 12.78 ശതമാനമാണിത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രതിരോധ ചെലവുകള്‍ക്ക് പത്ത് ശതമാനത്തിലേറെ നീക്കി വയ്‌ക്കുന്നത്. ഈ വര്‍ദ്ധന ആവശ്യമാണെന്നാണ് വിദഗ്‌ദ്ധര്‍ പറയുന്നത്. പ്രതിരോധ മേഖലയുടെ ആധുനികവത്കരണത്തിന് ഇതാവശ്യമാണ്. ഇതിന് പുറമെ വിലക്കയറ്റവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്.
പ്രതിരോധ മേഖലയ്‌ക്ക് അനുവദിച്ചിരിക്കുന്ന മൂലധനം 86400 കോടി രൂപയാണ്. കഴിഞ്ഞ കൊല്ലമിത് 78,500 കോടിയായിരുന്നു.
















