ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കെല്ലാം ബജറ്റില്‍ വിഹിതം വര്‍ദ്ധിപ്പിച്ചു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വഛ് ഭാരതിന് 16,248 കോടിയും അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ ഇത് യഥാക്രമം 38,500 കോടിയും 11,300 കോടിയുമായിരുന്നു. ഭാരത്‌നെറ്റ് പദ്ധതിക്ക് ഇത്തവണ 10000 കോടി വകയിരുത്തി. ഇത് ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ശക്തിപകരുമെന്ന് ബിഎസ്എന്‍എല്‍ എംഡി അനുപം ശ്രീവാസ്തവ പറഞ്ഞു. പ്രധാന പദ്ധതികളും അവയ്‌ക്ക് അനുവദിച്ച തുകയും ചുവടെ. കഴിഞ്ഞ ബജറ്റിലെ വിഹിതം ബ്രാക്കറ്റില്‍.
പ്രധാനമന്ത്രി ആവാസ് യോജന- 29,043 (20,075)
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി- 6050 (5000)
പ്രധാനമന്ത്രി ഗ്രാം സഡക് യോജന- 19,000 (19,000)
ദേശീയ വിദ്യാഭ്യാസ പദ്ധതി- 29,556 (28,330)
സംയോജിത ശിശു വികസന പദ്ധതി-20,755 (16,260)
ദേശീയ വിദ്യാഭ്യാസ പദ്ധതി- 27,131 (20762)
അമൃത്, സ്മാര്‍ട് സിറ്റി പദ്ധതി- 9000 (7296)
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന- 9000 (5500)
മെട്രോ പദ്ധതി- 18,000 (10,000)
സംയോജിത ഊര്‍ജ്ജ വികസന പദ്ധതിയും
ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജനയും- 10,635 (8500)
നമാമി ഗംഗ- 2250 (2150)
പാവപ്പെട്ടവര്‍ക്ക് ഗ്യാസ് കണക്ഷന്‍- 2500 (2000)
















