ന്യൂദല്‍ഹി: മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ ആദായനികുതി ഒഴിവാക്കി. 2.5 ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ അഞ്ചു ശതമാനം മാത്രം നികുതി നല്കിയാല് മതിയാകും. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്.
അതേസമയം, 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തി. അഞ്ചു ലക്ഷം രൂപ വരെ മാത്രം വരുമാനമുളളവര്‍ക്ക് ഒറ്റ പേജില്‍ ലളിതമായി ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. 4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും. എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപവരെ നികുതി കുറയും.
മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റിലാണ്നികുതി നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: