ന്യൂദല്‍ഹി: ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അറബ് രാജ്യങ്ങളുമായി രാജ്യത്തിന്റെ ബന്ധം സുദൃഢമാക്കിയ ഭരണാധികാരിയാണ് അഹമ്മദെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിന്റെ പുരോഗതിയ്‌ക്ക് നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ഇ അഹമ്മദ്. നിതാന്ത ജാഗ്രതയോടെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച അഹമ്മദിന്റെ നിര്യാണം വളരെ വേദനാജനകമാണെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
















