തിരുവനന്തപുരം: സിപിഎമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍. സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയിറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആയുധം കൈയ്യിലെടുക്കുന്നു എന്നാണ് സിപിഎം പറയുന്നത്. ആര്‍എസ്എസ് ആയുധം കൈയ്യിലെടുത്താന്‍ താങ്ങാനുള്ള ശക്തി സിപിഎമ്മിനില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് യുദ്ധങ്ങള്‍ മറയ്‌ക്കുന്നതിനു വേണ്ടിയാണ് അക്രമ പ്രവര്‍ത്തനം നടത്തുന്നത്. ലോക ചരിത്രത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. പാവങ്ങളെ കൊന്നൊടുക്കിയാണ് മാര്‍ക്‌സിസ്റ്റുകാര്‍ അധികാരത്തില്‍ കയറിയത്. ഒടുവില്‍ പട്ടിണി കിടന്ന് ജനം മരിച്ചപ്പോഴാണ് സോവിയേറ്റ് യൂണിയനില്‍ സോഷ്യലിസത്തിന്റെ ചട്ടക്കൂട് മാറ്റിയെഴുതാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറായത്.
34 വര്‍ഷം പശ്ചിമ ബംഗാളില്‍ സിപിഎം ഭരിച്ചതിനു കിട്ടിയത് കാളവണ്ടിയില്‍ ജനം കെട്ടിയിടുകയായിരുന്നു. ദരിദ്ര നാരായണന്‍മാരായി സിപിഎം നേതാക്കാള്‍ എങ്ങനെ രമ്യഹര്‍മ്മ്യങ്ങള്‍ പണിതു എന്ന് വ്യക്തമാക്കണം. കേരളത്തിലെ ധന മന്ത്രി കള്ളപ്പണക്കാരെ രക്ഷിക്കാന്‍ നടക്കുന്നു. തോമസ് ഐസക്കിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ദൂരൂഹത പുറത്ത് കൊണ്ടുവരണം. തോമസ് ഐസക്ക് അമേരിക്കന്‍ ചാരനാണെന്ന് പാഠം മാസികയുടെ പത്രാധിപരും സിപിഎം സഹയാത്രികനുമായ എം.എന്‍. വിജയന്‍ പറഞ്ഞിരുന്നു. തോമസ് ഐസക്ക് ഇതിനെതിരെ ഒന്നും പ്രതികരിച്ച് കണ്ടില്ല. ക്യഷ്ണന്റെസാന്നിധ്യം അറിഞ്ഞ ഉടന്‍ വേവലാതി പൂണ്ടത് കംസനായിരുന്നു. അതു പോലെ രാമന്റെ സാന്നിദ്ധ്യം അറിഞ്ഞതോടെ രാവണനും വേവലാതി പൂണ്ടു. ഇവിടെ ആര്‍എസ്എസിന്റെ സാന്നധ്യത്തില്‍ വേവലാതി ഉണ്ടാകുന്നത് സിപിഎമ്മിനാണ്. അത് അവരുടെ നാശത്തിനാണെന്നുംകെ.പി.രാധാകൃഷ്ണന്‍ പറഞ്ഞു.
















