എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന റിട്ട. ജസ്റ്റിസ് കെ. ടി. തോമസിനെ കഞ്ഞിക്കുഴിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍ പൊന്നാടയണിയിക്കുന്നു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. സി. എന്‍. പുരുഷോത്തമന്‍, ജില്ലാ കാര്യദര്‍ശി പ്രതീഷ് മോഹന്‍, പ്രാന്ത കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവര്‍ സമീപം. – ജന്മഭൂമി
കോട്ടയം: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ജസ്റ്റിസ് കെ. ടി. തോമസിന് ആദരവുമായി സംഘപരിവാര്‍ കാര്യകര്‍ത്താക്കള്‍ കഞ്ഞിക്കുഴിയിലെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ആര്‍എസ്എസ് കോട്ടയം വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍ ജസ്റ്റിസ് കെ. ടി. തോമസിനെ പൊന്നാടയണിയിച്ചു.
ആര്‍എസ്എസിനെ വിലയിരുത്തുവാനുള്ള ഏക അളവുകോല്‍ അതിന്റെ ദേശീയതയും രാഷ്‌ട്രഭക്തിയുമാണെന്ന് കെ.ടി. തോമസ് അഭിപ്രായപ്പെട്ടു. ഇത് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള ആളാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരം പോലെയുള്ള ദേശീയവികാരങ്ങളെ ഇതര പ്രസ്ഥാനങ്ങള്‍ മറന്നപ്പോള്‍ അതിനെ നെഞ്ചിലേറ്റിയത് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് പ്രാന്ത കാര്യകാരിഅംഗം അഡ്വ. എന്‍. ശങ്കര്‍ റാം, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, സംസ്ഥാന സമിതിയംഗം പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, ജില്ലാകാര്യദര്‍ശി പ്രതീഷ് മോഹന്‍, അഭിഭാഷക പരിഷത് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. അശോക്, അഡ്വ ജോഷി ചീപ്പുങ്കല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു
















