മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ ഫെബ്രുവരി 7ലേയ്‌ക്ക് മാറ്റി. തുറമുഖ ഡയറക്ടറായിരിക്കെ വിവിധ തുറമുഖങ്ങളില്‍ ലക്ഷങ്ങള്‍ ചെലവാക്കി സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ട് പലതും പ്രവര്‍ത്തിക്കാത്തതിനാല്‍ ലക്ഷക്കണത്തിന് തുക സര്‍ക്കാരിന് നഷ്ടം
ഉണ്ടായതായി ചേര്‍ത്തല ചെങ്ങടകരി മൈക്കിള്‍ വര്‍ഗീസ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച വാദം നടന്നെങ്കിലും വിശമായ വാദത്തിനായി ഇന്നലെ മാറ്റുകയായിരുന്നു. വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയിരിക്കുന്നത്.
















