തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.മുരളീധരനും നിരാഹര സമരത്തിന്. ബുധനാഴ്ച മന്ത്രിസഭായോഗം കഴിഞ്ഞതിന് ശേഷവും ഒരു തീരുമാനവും ഉണ്ടാകുന്നില്ലെങ്കില്‍ രണ്ടാം തീയതി മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് കെ.മുരളീധരന്റെ തീരുമാനം.
നിരാഹാരസമരം നടത്താന്‍ പോകുന്ന കാര്യം മുരളീധരന്‍ തന്നെയാണ് വ്യക്തമാക്കിയത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ ഇടപെടലാണ് പ്രശ്നം വഷളാക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. പ്രശ്നം രാഷ്‌ട്രീയവത്ക്കരിക്കരുതെന്ന് സിപിഎം സെക്രട്ടറി പറയുമ്പോഴും മറുവശത്ത് സിപിഎം ഇതില്‍ രാഷ്‌ട്രീയം കലര്‍ത്തുകയും ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി.മുരളീധരന്‍ കോളേജിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. അതേസമയം വിദ്യാര്‍ത്ഥി സമരം കൊടുമ്പിരിക്കൊണ്ടിട്ടും സമവായത്തിനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. ഇതിനെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥിപ്രശ്നം മാത്രമായി കാണാതെ പൊതുപ്രശ്നമായി കാണണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
















