കൊച്ചി: അരനൂറ്റാണ്ട് പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡോക്ടര്‍മാരുടെ തസ്തിക പുതുതായി സൃഷ്ടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെജിഎംഒഎ പ്രമേയം പാസാക്കി.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന കെജിഎംഒഎ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മധു വിയാണ് പ്രമേയം അവതരിപ്പിച്ചത്.
അവയവദാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ കെജിഎംഒഎ വാഗ്ദാനം ചെയ്തു. ബ്രെയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന് ആരോഗ്യ വകുപ്പ് ഡോക്ടമാര്‍മാരുടെ സേവനം ആവശ്യമായി വന്നാല്‍ അവര്‍ക്കുവേണ്ട പരിശീലനം നല്‍കി സന്നദ്ധരായ ഡോക്ടര്‍മാരുടെ പാനല്‍ ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കി നല്‍കാന്‍ തയാറാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും തയാറാണെന്നും കെജിഎംഒഎ അറിയിച്ചു.
പിജി അഡ്മിഷനിലെ സര്‍വീസ് ക്വാട്ട നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമുണ്ടാകാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡറിന്റെ ഡ്യൂട്ടീസ് ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റീസ് ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് വേഗത്തിലാക്കണം. സമയബന്ധിതമായി ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിംഗ് മാര്‍ഗരേഖ പുറത്തിറക്കണം.
ജില്ല ജനറല്‍ ആശുപത്രികളെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കിയ ശേഷം അവിടെ ഡിഎന്‍ബി ട്രെയിനിംഗ് സെന്ററാക്കി മാറ്റണം. സ്വകാര്യ പ്രാക്ടീസ് മാര്‍ഗരേഖകള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണം.
ഡിഎച്ച്എസ്, ഡിഎംഒ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യമാക്കുക, പെന്‍ഷന്‍ പ്രായം ഏകീകരിക്കുക, പബ്ലിക് ഹെല്‍ത്ത് കേഡര്‍ തുടങ്ങുന്നതിന്റെ ചര്‍ച്ചകള്‍ നടത്തുക തുടങ്ങിയവയാണ് കെജിഎംഒഎയുടെ ആവശ്യങ്ങള്‍.
















