തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു.
എകെജി സെന്ററിലെ ചര്‍ച്ചകള്‍ക്ക് ശേഷം ലക്ഷ്മി നായരുടെ വെളിപ്പെടുത്തലുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ലക്ഷ്മി നായരെ ഭയക്കുന്നതെന്തിനാണെന്ന് ജനങ്ങള്‍ക്കറിയണം. പാര്‍ട്ടിയെ തന്റെ വഴിക്ക് നിര്‍ത്താന്‍ കഴിയുന്ന എന്ത് കാര്യമാണ് ലക്ഷ്മിയുടെ കൈവശമുള്ളതെന്ന് സുരേന്ദ്രന് ചോദിച്ചു.
വി. മുരളീധരന്റെ നിരാഹാരപ്പന്തലിന് സമീപം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, വി.വി. രാജേഷ് മറ്റു നേതാക്കളായ ജോര്‍ജ് കുര്യന്, പി. രഘുനാഥ് ,ഡോ.പി.പി. വാവ, പി. സുധീര്‍, എസ്. സുരേഷ്, കരമന ജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: