ഇരിട്ടി : മുന്‍പ് പഴയ കഥകള്‍ അറിയുകയും അത് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന മുത്തശ്ശിമാരും അമ്മമാരും നമുക്ക് ഉണ്ടായിരുന്നു. പഴങ്കഥകളുടെ ഭാണ്ഡങ്ങള്‍ പേറുന്ന അവരുടെ അറിവിന്റെ ഉറവകള്‍ ചുരത്തി അവര്‍ മക്കളുടെ വിജ്ഞാനദാഹം കെടുത്തി. മക്കള്‍ വഴിതെറ്റിപ്പോകുന്നതില്‍ നിന്നും അവര്‍ തങ്ങളുടെ കഥകളിലൂടെ മക്കളെ തടഞ്ഞുനിര്‍ത്തി. ഇത്തരം കഥയും ബോധവുമുള്ള അമ്മമാരും മുത്തശ്ശിമാരും ഇന്ന് ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ മക്കള്‍ ഒരിക്കലും വഴിപിഴച്ചു പോവില്ലെന്ന് മൂലോത്തുംകുന്ന് കൈരാതി കിരാതക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഭാരതീയ വിദ്യാനികേതന്‍ ഇരിട്ടി സങ്കുല്‍ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പി.പി.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ കാര്യദര്‍ശി എ.പത്മനാഭന്‍, ജില്ലാ മാത്രുസമിതി അദ്ധ്യക്ഷ സജിന, സി.പി.വത്സല തുടങ്ങിയവര്‍ പ്രസംഗിച്ചു. സീമാ രാജഗോപാല്‍ സ്വാഗതവും വി. പ്രീത നന്ദിയും പറഞ്ഞു. 33 വര്‍ഷമായി വിദ്യാനികേതന്‍ അദ്ധ്യാപികയായി തുടരുന്ന സി.പി.വത്സലയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
















