ചെമ്പേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെമ്പേരി നിര്‍മല ഹൈസ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോണ്‍സണ്‍ പുലിയുറുമ്പില്‍ അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക വത്സമ്മ ജോസ് വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഡെയ്‌സി കവുന്നുകാട്ടില്‍ സംസാരിച്ചു. മുന്‍ പ്രധാനാധ്യാപകര്‍, പൂര്‍വ അധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.
















