Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരു പരബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 07:36 pm IST
inSamskriti

പല ഗുരുശിഷ്യവഴികളും ഗുരുഗീതയെ ആധികാരികഗ്രന്ഥമായി സ്വീകരിച്ചിട്ടുണ്ട്. എല്ലാവരും മൂലഗ്രന്ഥത്തിലെ എല്ലാ ശ്ലോകങ്ങളും ഒരേപോലെ എടുക്കുന്നില്ല. നൂറുശ്ലോകങ്ങളായിരിക്കാം ചിലര്‍ സ്വീകരിക്കുക. ചിലര്‍ ഇരുനൂറും ചിലര്‍ അതില്‍ കൂടുതലും എടുക്കുന്നു. ഗുരുഗീത എന്ന പേരു കേട്ടിട്ടില്ലാത്തവര്‍ക്കു പോലും പരിചയമുള്ള ഒരു ഗുരുഗീതാശ്ലോകമുണ്ട്. ‘ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ദ്ദേവോ മഹേശ്വരഃ / ഗുരുഃ സാക്ഷാത് പരം ബ്രഹ്മഃ തസ്‌മൈ ശ്രീ ഗുരവേ നമഃ.’ ഭാരതത്തില്‍ എല്ലായിടത്തും പ്രചാരമുള്ള ശ്ലോകമാണത്. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെയും ഊര്‍ജ്ജം ഗുരുവാണെന്ന് പരമശിവന്‍ ശ്രീപാര്‍വതിക്ക് വ്യക്തമാക്കുകയാണു. ആ ഗുരു പരബ്രഹ്മമാണെന്ന് പറയുകയാണ്.

എന്റെ മനസ്സിലും ആദ്യം കുടിയേറിയ ശ്ലോകം മേല്‍പറഞ്ഞതു തന്നെ. ഏറെനാള്‍ കഴിഞ്ഞ്, രണ്ടാമത് കേട്ടത് ‘ധ്യാനമൂലം ഗുരോര്‍മ്മൂര്‍ത്തിഃ പൂജാമൂലം ഗുരോഃ പദം / മന്ത്രമൂലം ഗുരോര്‍വാക്യം മോക്ഷമൂലം ഗുരോഃ കൃപാ’ എന്നതായിരുന്നു. ധ്യാനത്തിനു ഗുരുരൂപം. ഗുരുപാദങ്ങള്‍ പൂജക്ക്. ഗുരുവചനം മന്ത്രം. ഗുരുവിന്റെ കനിവ് മുക്തിക്ക് കാരണം. ഉദാത്തമായ സങ്കല്‍പം എന്ന് ഉള്ളില്‍ കുറിച്ചിട്ടു. ഗുരുഗീതാശ്ലോകമാണതെന്ന് ആ സന്ദര്‍ഭത്തിലും അറിഞ്ഞില്ല. പിന്നെയും എത്രയോ കഴിഞ്ഞാണ് ഗുരുഗീത വായിക്കുന്നത്.

ഈ രണ്ടു ഗുരുഗീതാശ്ലോകങ്ങളില്‍ നിന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ പൂര്‍വികരുടെ ചില ആശയങ്ങള്‍ മനസ്സിലാക്കാനാവും. മുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ക്കും മേലെ നില്‍ക്കുന്ന ത്രിമൂര്‍ത്തികള്‍ക്കും ശക്തി പകരുന്ന സ്രോതസ്സാണ് ഗുരുശക്തി. ബ്രഹ്മശക്തിയില്‍ നിന്ന് നേരിട്ടുള്ള പകര്‍ച്ച. ബ്രഹ്മശക്തിയാണ് ഋഷിമാര്‍ പരമസത്യമായി ഗ്രഹിച്ചിട്ടുള്ളത് എന്നിരിക്കെ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ നമിക്കുന്ന ഗുരു എന്നത് ആ പരമസത്യത്തോട് യോജിച്ചുനില്‍ക്കുന്നതായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആ ഗുരുവിനെ മനുഷ്യരൂപത്തില്‍ തന്നെയാണ് ശ്രീശങ്കരനിലൂടെ വ്യാസന്‍ ഗുരുഗീതയില്‍ അവതരിപ്പിക്കുന്നത്. എന്നുവെച്ചാല്‍ ദൈവം മനുഷ്യനായി വരുന്നു എന്ന് സാരം. ഏതൊക്കെ യുഗസന്ധികളില്‍ ഏതെല്ലാം ദേശങ്ങളില്‍ ഏതെല്ലാം പ്രകാരം അങ്ങനെ വന്നിരിക്കം എന്ന് ഊഹിക്ക വയ്യ.

ഇതു പറയുമ്പോള്‍ ഞാന്‍ എന്റെ ഗുരുവുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍ത്തുപോകയാണ്. ഗുരുഭക്തനായ ഒരു ചെറുപ്പക്കാരന്‍ കണ്ണന്‍ എന്നോട് പറഞ്ഞതാണിത്. എംബിഎക്കാരനായ കണ്ണനു പ്രത്യേകിച്ച് ഒന്നിലും വിശ്വാസമോ ഭക്തിയോ ഉണ്ടായിരുന്നില്ല. ചില അതീന്ദ്രിയാനുഭവങ്ങള്‍ കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരു ദിവസം ഒരു ശബ്ദം തന്നോട് പറയുന്നതായി കേട്ടിരുന്നു: ‘നിന്റെ ഗുരുവിനെ നീ എന്തുകൊണ്ട് പോയി കാണുന്നില്ല?’ കണ്ണന്‍ അതൊന്നും കാര്യമായി എടുക്കുന്നില്ലായിരുന്നു.

യാദൃച്ഛികമായി കരുണാകരഗുരുവിന്റെ സന്നിധിയിലെത്തുകയും അകാരണമായി ഗുരുവിനോട് മറ്റാരോടും തോന്നാത്ത സ്‌നേഹം തോന്നുകയും പണ്ടുകേട്ട അശരീരി സൂചിപ്പിച്ച തന്റെ ഗുരു ഇതാണെന്ന് തോന്നുകയും ചെയ്തതുകൊണ്ട് ഇടക്ക് ഗുരുവിനെ കാണാന്‍ വരിക പതിവായി. അങ്ങനെയൊരിക്കല്‍ ഗുരു അന്നു താമസിച്ചിരുന്ന കുടിലില്‍ കണ്ണന്‍ ചെന്നു. നാലഞ്ചുപേര്‍ ഇരിക്കുന്നു, കണ്ണന്‍ അല്‍പം മാറി നില്‍ക്കുന്നു. ഗുരു സംസാരിക്കുമ്പോള്‍ കണ്ണന്റെ മനസ്സ് കലമ്പിക്കൊണ്ടിരുന്നു: ഗുരു എന്നത് ദൈവമാണോ? ഏയ് ഇല്ല. ദൈവം മനുഷ്യനാവുമോ? ഏയ് അതെങ്ങനെ?

സംസാരിച്ചു കഴിഞ്ഞ് ഗുരു അവിടെ ഇരുന്നവര്‍ക്ക് പ്രസാദവും കൊടുത്ത് പറഞ്ഞയച്ച ശേഷം കണ്ണനെ അരികിലേക്ക് വിളിച്ചു. ‘ഇക്കാണായ പ്രപഞ്ചമൊക്കെ ആരുണ്ടാക്കിയതാണ്?’ ഗുരു ചോദിച്ചു. ഉള്ളില്‍ ബിഗ് ബാങ്ങ് തിയറി വന്നെങ്കിലും ഗുരുവിനോട് മര്യാദ പാലിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു: ‘ദൈവം.’ പിന്നെയും ഗുരു ചോദിച്ചു: ‘ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ?’ കണ്ണന്‍ ഉത്തരം ആവര്‍ത്തിച്ചു. ചോദേ്യാത്തരം അല്‍പനേരം കൂടി തുടര്‍ന്നു. ഉത്തരത്തില്‍ ഉറച്ചുനിന്ന കണ്ണനോട് ഗുരു ചോദിച്ചു.

‘ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ദൈവത്തിനു കേവലം മനുഷ്യനായി വരാന്‍ കഴിയില്ലേ?’ തന്റെ ഉള്ളറിഞ്ഞതു മാത്രമല്ല കണ്ണനെ ആശ്ചര്യപ്പെടുത്തിയത്, ഗുരുവിന്റെ യുക്തിയും കൂടിയാണ്. സര്‍വശക്തനും സര്‍വ്വജ്ഞനും സര്‍വവ്യാപിയുമാണു ദൈവമെന്ന് കരുതുന്ന ദൈവവിശ്വാസികള്‍ക്കെങ്കിലും ഈ യുക്തി ബോധ്യപ്പെടേണ്ടതാണ് എന്ന് കണ്ണന്‍. നമ്മള്‍ മനുഷ്യര്‍, ദൈവവിശ്വാസികള്‍ പോലും, ദൈവം നമ്മുടെ ഇഷ്ടപ്പടി പ്രകടമാവണമെന്ന് കരുതുന്നവരായിപ്പോയി. ദൈവത്തിന്റെ ഇഷ്ടം അറിയാത്തവരുമായി. അതുകൊണ്ട് മനുഷ്യനു വഴികാട്ടികളായി ദൈവം നേരിട്ടു പറഞ്ഞയക്കുന്നവരെ ഗുരുക്കന്മാരെ ദ്രോഹിച്ച ചരിത്രമാണ് നമുക്കുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.