തിരുവനന്തപുരം: നിവേദിത വിപ്ലവകാരികള്‍ക്കുപോലും ആവേശം പകര്‍ന്ന വിപ്ലവകാരിയെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സഹസംഘടനാസെക്രട്ടറി വി. മഹേഷ്. ശ്രീകാര്യത്ത് നിവേദിതയും ഭാരതീയ ദേശീയതയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗ്‌നിശിഖയെന്ന് അരവിന്ദഘോഷിനാല്‍ വിശേഷിപ്പിക്കപ്പെട്ട നിവേദിത തീവ്രദേശീയവാദത്തിന്റെ ജ്വലിക്കുന്ന നക്ഷത്രമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭഗിനി നിവേദിതയെ സമൂഹം വേണ്ടത്ര പഠിച്ചിട്ടില്ല. വിവേകാനന്ദന്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ വിത്തായിരുന്നുവെങ്കില്‍ അതിന്റെ പൂത്തുലഞ്ഞ വസന്തമായിരുന്നു ഭഗിനി നിവേദിത. ഭാരതത്തിന്ന് ഭഗിനി നല്‍കിയത് ഉണര്‍വിന്റെയും സേവനത്തിന്റെയും ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ സന്ദേശം ആയിരുന്നു. 150-ാമത് ജന്മവാര്‍ഷികത്തില്‍ നിവേദിതയെ പഠിക്കുകയെന്നത് ദേശീയ ഉണര്‍വിന് പ്രചോദനമേകുന്നതാണ്.
ഭാരതീയ വിചാര കേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിലാണ് ശ്രീകാര്യം എളംകുളം മഹാദേ വക്ഷേത്രസന്നിധിയില്‍ വിചാര സന്ധ്യ സംഘടിപ്പിച്ചത്. ജില്ലാ അദ്ധ്യക്ഷന്‍ കെ.വി.രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.
















