ജോധ്പൂര്‍: അനധികൃതമായി കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍മാരായ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലിഖാന്‍, സൊണാലി ബന്ദ്രെ, നടി തബു എന്നിവര്‍ ജോധ്പുര്‍ കോടതിയില്‍ ഹാജരായി. താന്‍ നിരപരാധിയാണെന്നും തന്റെ നിരപരാധിത്വം കോടതിയ്‌ക്ക് ബോധ്യപ്പെടുമെന്നും സല്‍മാന്‍ വ്യക്തമാക്കി.
ജോധ്പൂരിനു സമീപം കന്‍കാണി ഗ്രാമത്തില്‍ ‘ഹം സാത് സാത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 1998 ഒക്ടോബര്‍ ഒന്നിനു രാത്രി രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനുള്‍പ്പെട്ട സംഘം വേട്ടയാടിയെന്നാണ് കേസ്. സല്‍മാനെ കൂടാതെ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും കേസിലുള്‍പ്പെട്ടിരുന്നു.
















