ന്യൂദല്‍ഹി: നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരിയോടെ പൂര്‍ണ്ണമായി നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് നിയന്ത്രണം നീക്കുന്നത്.
അടുത്തിടെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 ആയി റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രതിവാര പരിധി ഇപ്പോഴും 24,000 രൂപയായിത്തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ടുള്ള പിന്‍വലിക്കലിനും ഇത് ബാധകമാണ്.
അതേസമയം ഈ മാസത്തോടെ തന്നെ രാജ്യത്ത് മിക്കയിടങ്ങളിലും സ്ഥിതി ഏകദേശം സാധാരണ നിലയിലേക്ക് എത്തുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്.കെ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ നേരത്തെ വിപണിയിലുണ്ടായിരുന്ന മൂല്യത്തിന്റെ 90 ശതമാനത്തോളം തുകയ്ക്കുള്ള നോട്ടുകളും ബാങിങ് സംവിധാനത്തില്‍ തിരിച്ചെത്തും. ഇതോടെ നിയന്ത്രണങ്ങള്‍ ഏതാണ്ട് പിന്‍വലിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: