ശ്രീനഗര്‍: കശ്മീരിലെ ഗുരേസ് സെക്ടറില്‍ ഇന്നലെയുണ്ടായ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് നടത്തിയ തെരച്ചിലിനിടെയില്‍ നാലു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
നിയന്ത്രണരേഖയ്‌ക്ക് സമീപം സൈനിക ക്യാമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഇന്നലെ വൈകിട്ടാണ് ഹിമപാതം ഉണ്ടായത്. രണ്ടിടങ്ങളിലുണ്ടായ ഹിമപാതത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഏതാനും സൈനികര്‍ ഇനിയും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് മഞ്ഞ് വീഴ്ച ഇനിയും നിലച്ചിട്ടില്ല. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തെരച്ചിലിനിടെ ഏഴ് സൈനികരെ രക്ഷപെടുത്തി. മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയോടെയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഗുരേസിലുണ്ടായ ഹിമപാതത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചിരുന്നു.
















