വാഷിങ്ടെണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയ്ക്കും മെക്സിക്കോയ്ക്കും ഇടയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച് ഈ ലാഭത്തില്‍ നിന്നും മതില് നിര്‍മ്മിക്കാനാണ് ട്രംപിന്റെ നീക്കം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
മെക്സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനത്തോളം നികുതി വര്‍ധിപ്പിക്കാനാണ് ട്രംപിന്റെ തീരുമാനം. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.
അമേരിക്കയുടെ സുരക്ഷയ്ക്കും പരമാധികാര സംരക്ഷണത്തിനും , മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണതതില് ട്രംപിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടും മുന്നേ തന്നെ മതില് പണിയാന്‍ ട്രംപ് തീരുമാനിച്ചു.
എന്നാല്‍ ഈ തീരുമാനം മെക്സിക്കന്‍ പ്രസിഡന്റ് പാടെ തള്ളിയിരുന്നു. മതില്ക്കെട്ടുകളില് മെക്സിക്കന്‍ ജനതയ്ക്ക് വിശ്വാസമില്ലെന്നായിരുന്നു മെക്സിക്കന്‍ പ്രസിഡന്‍ഡിന്റെ പ്രതികരണം. ഇതിനു പിന്നാലെ മതില് പണിയുകയെന്ന മുന്‍തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരുന്നു.
അതിനിടെ മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നിറ്റോയുടെ യുഎസ് സന്ദര്‍ശനം റദ്ദാക്കി. അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ച വിവരം വൈറ്റ് ഹൗസിനെ അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാനുള്ള യുഎസിന്റെ നീക്കത്തിലും ട്രംപിന്റെ മോശം പരാമര്‍ശത്തിലും മെക്സിക്കോ അപലപിച്ചു.
മെക്സിക്കോ മതിലുകളില്‍ വിശ്വിക്കുന്നില്ലെന്നും പെന നിറ്റോ പറഞ്ഞു. വീണ്ടും പറയാന്‍ ആഗ്രഹിക്കുകയാണ്, ഒരു തരത്തിലുള്ള മതില് നിര്‍മാണത്തിനും മെക്സിക്കോ പണം മുടക്കില്ല. യുഎസിന്റെ മതില് നിര്‍മാണത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അമേരിക്ക സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സന്ദര്‍ശനം ഉപേക്ഷിച്ചതായുള്ള മെക്സിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: