പറ്റ്ന: ബീഹാറിലെ ബിജെപിയുടെ പ്രമുഖ നേതാവും ലോക്സഭാ എം.പിയുമായ കേശവാനന്ദ് ഗിരി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മാഞ്ചിയിലെ വീടിനടുത്തുവെച്ചാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികള്‍ കേശവാനന്ദയെ വീടിന് പുറത്തേക്ക് വിളിച്ചശേഷം വെടിവെക്കുകയായിരുന്നു. വീടിന് 500 മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്. 1985ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി ജലാല്പുരില് കേശവാനന്ദ ഗിരി മത്സരിച്ചിട്ടുണ്ട്.
സംഭവസ്ഥലത്തെ പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരമല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. മുന്‍വൈരാഗ്യമുള്ളവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: