Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയത്തെ നിശ്ചലമാക്കി വിദ്യാര്‍ത്ഥി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 10:19 pm IST
inKottayam

കോട്ടയം: എസ്എംഇ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ രക്ഷിതാക്കളും പങ്കുചേര്‍ന്നതോടെ കോട്ടയം നഗരം നിശ്ചലമായി. ഇന്നലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണയ്‌ക്ക് പിന്തുണയുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സമരാവേശത്തില്‍ പൊതുജനങ്ങളും പങ്കെടുത്തതോടെയാണ് നഗരം നിശ്ചലമായത്.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സംയുക്ത സമിതി ഇന്നലെ രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തുനിന്ന് കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഒന്നു വരെ കളക്ടറേറ്റ് പിക്കറ്റിംഗും പിന്നീട് അഞ്ചു വരെ ഗാന്ധിസ്‌ക്വയറില്‍ ധര്‍ണയും നടത്തി. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. അനിശ്ചിതകാല’ ധര്‍ണാസമരമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും രക്ഷാകര്‍ത്താക്കളുടെ യോഗം ചേര്‍ന്ന് വൈകുന്നേരം മൂന്നരയോടെ സമരം പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. സമരത്തേക്കാള്‍ പ്രായോഗികം നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്ന ജസ്റ്റിസ് കെ ടി തോമസിന്റെ അഭിപ്രായം യോഗത്തില്‍ ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് രക്ഷകര്‍തൃ പ്രതിനിധി സുരേഷ് തൂമ്പുങ്കല്‍ പറഞ്ഞു. ഇന്ന് ജനറല്‍ കമ്മിറ്റി യോഗം ചേര്‍ന്നു അന്തിമ തീരുമാനമെടുക്കും. 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സമരം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുവെങ്കിലും പുതുപ്പള്ളി, പത്തനംതിട്ട എസ്എംഇകളിലെ വിദ്യാര്‍ഥികള്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ നേരിയ വാക്കുതര്‍ക്കവുമുണ്ടായി. തീരുമാനമുണ്ടായാല്‍ മാത്രം സമരം അവസാനിപ്പിച്ചാല്‍ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. എട്ടോളം സ്ഥാപനങ്ങളിലായി പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ഈ സ്ഥാപനം ആരോഗ്യസര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമണെന്ന് ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷം മുതല്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ പഠനം സാധ്യമായ ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് പിന്നില്‍.

സ്വകാര്യ സ്വാശ്രയ ലോബിയാണെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള കോഴ്‌സുകളുടെ അംഗീകാരവും പുതിയ ബാച്ചുകളുടെ പ്രവേശനവും സംബന്ധിച്ച ആശങ്കകള്‍ അകറ്റണെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ സമരം. വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുമ്പോഴും സര്‍വ്വകലാശാലയും സര്‍ക്കാരും തുടരുന്ന അനാസ്ഥയാണ് പ്രക്ഷോഭത്തിന് പ്രേരണയായത്.

സര്‍വ്വകലാശാലയ്‌ക്കു പ്രതിവര്‍ഷം എട്ടു കോടി രൂപ വരുമാനമുണ്ടാക്കുന്ന എസ്എംഇ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം നടന്നുവരികയാണെന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. സ്വാശ്രയ ലോബികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.. എസ്എംഇയിലെ പഠിച്ചിറങ്ങുന്നവര്‍ക്കു ലോകത്തെവിടെയും ലഭിക്കുന്ന സ്വീകാര്യത അന്യസംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള സ്വാശ്രയ മേഖലയുടെ കണ്ണിലെ കരടായി എസ്എംഇയെ മാറ്റി.

സമരത്തിന് വിദ്യാര്‍ത്ഥി പ്രതിനിധികളായ ആദില്‍, ഹൗസിയ കെ. കാസിം, അനന്തു കൃഷ്ണന്‍, അനുരാജ്, രക്ഷാകര്‍ത്തൃ പ്രതിനിധികളായ സുരേഷ് തൂമ്പുങ്കല്‍, രാജേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.