തൃശൂര്‍: റോഡ്-സെന്‍സ് പ്രചരിപ്പിക്കുവാന്‍ പപ്പു സീബ്രക്കൊപ്പം എത്തിയ രേഖ, ശ്രദ്ധ, ജീവന്, സമയ് എന്ന നാല്‍വര്‍ സംഘത്തിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും രംഗത്തിറങ്ങി. തൃശ്ശൂര്‍ സെന്റ്മേരീസ് കോളേജില്‍ വിവിധ സ്കൂളുകളില്‍ നിന്നും, കോളേജുകളില്‍ നിന്നും എത്തിയ നൂറുകണക്കിന് കൂട്ടികളെ സാക്ഷിനിര്‍ത്തി തോല്‍പ്പാവക്കൂത്തിലൂടെ റോഡ്-സെന്സ്അവബോധപ്രചരണം അവതരിപ്പിച്ചത് പുതുമയായി.
രാവിലെ 11 മണിക്ക് ഗുരുവന്ദനത്തിലൂടെ ആരംഭിച്ച ചടങ്ങില്‍ തോല്‍പ്പാവക്കൂത്ത് ആചാര്യന് രാമചന്ദ്ര പുലവര്‍, കളമെഴുത്താചാര്യന് കല്ലാറ്റ് മണികണ്ഠന്, കലാ നിരൂപകന് വിജയ്കുമാര്‍ മേനോന് തുടങ്ങിയവരെ ശ്രീശാന്ത് പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ശ്രീശാന്ത് സംവദിച്ചു.
ഓര്‍ഗ്പീപ്പിള്‍ ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ആര്.ടി.ഒ അജിത്കുമാര്‍, തിരുവമ്പാടി ദേവസം സെക്രട്ടറി പ്രൊഫസര്‍ മാധവന്‍കുട്ടി, എം.വി. ഐ സാജുബക്കര്, അജിത്രാജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: