ന്യൂദല്‍ഹി: പാക്ക് ഭീകരതയ്ക്ക് ഉത്തരവാദി ചൈനയെന്ന ആരോപണവുമായി ജമാ അത്ത് ഉദ് ധവ നേതാവ് ഹാഫീസ് സെയ്ദ് രംഗത്ത്. ലഷ്കര്‍ ഇ തൊയ്ബയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ജമാ അത് ഉദ് ധവയാണെന്ന് ആരോപണമുണ്ട്.
ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലൂടെ പാക്കിസ്ഥാനിലേക്കുളള ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ പാക്കിസ്ഥാന് സമ്മര്‍ദ്ദം ചെലുത്തണമെന്നും സെയ്ദ് ആവശ്യപ്പെടുന്നു. കശ്മീര്‍ സ്വാതന്ത്ര്യത്തോടൊപ്പം ചൈന-പാക്ക് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യമുണ്ട്.
പാക്കിസ്ഥാന് ചൈനയുടെ എക്കാലത്തെയും വലിയ സുഹൃത്താണ്. പാക്ക് ഭീകരന് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുളള ഐക്യരാഷ്ട്രസഭാ നീക്കത്തെ തടസപ്പെടുത്തിയത് പോലും ചൈനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: