പാട്ന: രാജ്യസഭ എംപിയും ജനതാദള്‍ നേതാവുമായ ശരദ് യാദവ് വീണ്ടും വിവാദത്തില്‍. ചൊവ്വാഴ്ച പാട്നയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിനിടെ വോട്ടിന്റെ മഹത്വം പെണ്‍കുട്ടിയുടെ മാനത്തിനേക്കള് ഉപരിയാണെന്ന് പ്രസ്താവിച്ചതാണ് പുതിയ വിവാദം.
പ്രസ്താവന വിവാദമായതോടെ പെണ്‍കുട്ടികളുടെ മാനം നഷ്ടപ്പെട്ടാല്‍ അത് ഗ്രാമത്തിനും സമൂഹത്തിനും മാത്രമാണ് നാണക്കേട്, വോട്ടുകള്‍ വിറ്റഴിക്കുകയാണെങ്കില്‍ അത് രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്നും തിരുത്തി പറഞ്ഞു. ഇതിനു മുമ്പ് പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ബില്‍ അവതരണ സമയത്തും ശരദ് യാദവ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കുറിച്ച് പ്രസ്താവന നടത്തിയിരുന്നു.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിത കമ്മീഷന് യാദവിന് സ്വമേധയാ കേസെടുത്ത് നോട്ടീസ് അയച്ചു. നിരവധി നേതാക്കള്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നു. ഇത് പലതവണ ആവര്‍ത്തിക്കുന്നു. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും വനിത കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: