ന്യൂദല്‍ഹി: ബജറ്റ് അടുത്തിരിക്കെ, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രേത്സാഹിപ്പിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതി ഒട്ടെറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. 50,000 രൂപയ്ക്ക് മുകളിലുളള കറന്‍സി ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തലവനായ പാനലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നേരിട്ടുളള കറന്‍സി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്താന്‍ 50,000 രൂപയില്‍ കൂടുതലുളള ഇടപാടുകള്‍ക്ക് നികുതി ഈടാക്കണം. കാര്‍ഡും മറ്റും ഉപയോഗിച്ചുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആനുകുല്യങ്ങള്‍ നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദായനികുതി നല്‍കാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ 1000 രൂപ സ്ബ്സിഡി നല്‍കണം.ചെറുകിട കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്കും ഇളവുകള്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: